തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്‌സ് ആരംഭിച്ചു. വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ യൂണിയൻ കൺവീനർ വി. ജയേഷിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ കോഴ്സ് ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്‌ഹോക്ക് കമ്മിറ്റിയംഗം ക്ഷേത്രംതന്ത്രി ബെന്നി ശാന്തി ഭദ്രദീപ പ്രകാശനം നിർവഹിച്ചു. വനിതാ സംഘം സെക്രട്ടറി മൃദുല വിശ്വംഭരൻ സ്വാഗതവും പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ നന്ദിയും പറഞ്ഞു. കോഴ്സ് ഇന്ന് സമാപിക്കും.