കുടയത്തൂർ: ലോട്ടറി കച്ചവടക്കാരൻ മദ്രസയിൽ കുഴഞ്ഞ്വീണ് മരിച്ചു.
വാവച്ചേരിയിൽ ഷാജി (52) ആണ് ഇന്നലെ മുട്ടം ജുമാ മസ്ജീദിനോടു ചേർന്നുള്ള മദ്രസയിൽ കുഴഞ്ഞുവീണത്. സംഭവം കണ്ടയുടനെ മദ്രസയുടെ സമീപത്തെ പൊലീസ് സ്റ്റേഷനിൽ വിവരം പറഞ്ഞു. മുട്ടം എസ്‌ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് ജീപ്പിൽ തൊടുപുഴ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം നടത്തി. ഭാര്യ സുബൈദ മക്കൾ ഷാബിദ്, ഷംന, അസറുദ്ദീൻ.