തൊടുപുഴ: കെ. എസ്. ആർ. ടി. സി യുടെ പുതിയ ഡിപ്പോ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ആമ്പൽ ജോർജ് തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഓഫീസിന് മുന്നിൽ ഇന്നലെ രാവിലെ 10 മുതൽ അഞ്ച് വരെ ഗാന്ധിയൻ രീതിയിൽ സമരം നടത്തി.ഫെബ്രുവരിയിൽ പുതിയ ഡിപ്പോ തുറന്നു നൽകുമെന്ന ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.മുൻ എം. പി പീതാംബരകുറുപ്പ് സമരപന്തലിൽ എത്തി ആമ്പൽ ജോർജിന് ഹാരം അണിയിച്ചു .ജോയ് തൊമ്മൻകുത്ത്, മോഹനൻ പൂവത്തിങ്കൽ, ജിയോ ജോർജ് , ബിജു തോപ്പിൽ എന്നിവർ പ്രസംഗിച്ചു . സമരത്തിന് പിന്തുണയുമായി എത്തിയ തോമസ് കുഴിഞ്ഞാലിന്റെ, ഗാന്ധിജിയുടെ പുനരാവിഷ്‌കരണം ശ്രദ്ധേയമായി
തൊടുപുഴ .കെ. എസ്. ആർ. ടി. സി യുടെ പുതിയ ഡിപ്പോ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ആമ്പൽ ജോർജ് തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഓഫീസിന് മുന്നിൽ നടത്തിയ സമരം