ചെറുതോണി: കീരിത്തോട് ശിവ പാർവ്വതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഇന്ന് കൊടിയേറും. 21 ന് സമാപിക്കും. ഇന്ന് രാവിലെ ഗണപതി ഹോമം, ഗുരുപൂജ പ്രസാദശുദ്ധി തുടങ്ങിയവക്കു ശേഷം, 9.30 ന് കൊടിമരം മുറിക്കാൻ പുറപ്പെടും . 10.30 ന് കൊടിമരം ക്ഷേത്രം തച്ചൻ സോമൻ മലയിൽ മുറിച്ചതിനു ശേഷം അന്നദാനം കഴിഞ്ഞ് 1.30 ന് കൊടിമര ഘോഷയാത്ര സുധീഷ് കണ്ടൻ വിളയുടെ വസതിയിൽ നിന്നാരംഭിച്ച് ക്ഷേത്രത്തിൽ സമാപിക്കും. വൈകിട്ട് 6.30 ന് ക്ഷേത്രം തന്ത്രി ഡോ. ഒ.ബി.ഷിബു ഗുരുപദവും , മേൽശാന്തി തെക്കേടത്ത് ഗോപൻ ശാന്തിയുടേയും മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റും.
തുടർന്നുള്ള. എല്ലാ ദിവസവും വൈകിട്ട് 6.30 ന് നടക്കുന്ന പ്രഭാഷണ സന്ധ്യയിൽ ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടക്കകത്ത് , പ്രസിഡന്റ് പി.രാജൻ, എസ് എൻ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ ഡി. രമേശ്, ബിജു പുളിക്കലേടത്ത്, ഹരിഹരൻ മാസ്റ്റർ,. യൂണിയൻ കൗൺസിലർ മനേഷ് കുടിക്കത്ത് , ശാഖാ പ്രസിഡന്റ് ശശി തട്ടാംകുന്നേൽ, വിജയൻ കല്ലു തൊണ്ടിൽ, റെജി കളരിക്കൽ , നിഖിൽ പുഷ്പരാജ്, മിനി സജി,സനീഷ് സഹദേവൻ സജി വി.ബി എന്നിവർ പ്രസംഗിക്കും
21 ന് വൈകിട്ട് 4 ന് പകൽപ്പൂരം നടക്കും.. രാത്രി 9 ന് കുടുംബയോഗങ്ങളുടെ വിവിധ കലാപരിപാടികളും 12 ന് കൊച്ചിൻ പാണ്ഡവാസ് അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യാവിഷ്‌കാരവും നടക്കും. 22 രാവിലെ 5 മണി മുതൽ ബലിതർപ്പണത്തിനും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ഭാരവാഹികളായ ടി.എം.ശശി , വിജയൻ കെ.പി. , റെജി കെ എസ്, നിഖിൽ പുഷ്പരാജ് എന്നിവർ അറിയിച്ചു.