ഉപ്പുതറ: മുത്തംപടി പാലക്കാവ് ശ്രീനാരായണ ദുർഗ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 25, 26, 27 തീയതികളിൽ ആഘോഷിക്കും. 25 ന് രാവിലെ 5.30ന് മഹാഗണപതി ഹോമം, സുദർശന ഹോമം, മൃത്യുഞ്ജയ ഹോമം, ഏഴിന് ഉഷപൂജ, 9.30 ന് പറയെടുപ്പ്, ഒന്നിന് പ്രസാദമൂട്ട്, 5.30 ന് ഭഗവതി സേവ. 26 ന് രാവിലെമുതൽ പതിവു പൂജകൾ. 27 ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 10 ന് കലശപൂജ, ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് അഞ്ചിന് തിരുവമ്പാറ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നു താലപ്പൊലി ഘോഷയാത്ര, 8.30 ന് തിരുവനന്തപുരം ഡാൻസ് അക്കാദമിയുടെ ബാലെകർണഭാരതം.