കട്ടപ്പന: കൊച്ചറ കൈലാസഗിരി ശിവപാർവതി ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം 19, 20, 21 തീയതികളിൽ ആഘോഷിക്കും. 19 ന് രാവിലെ ആറിന് ഗണപതിഹോമം, 7.30 ന് ഉഷപൂജ, 9.30 ന് മഹാമൃത്യുഞ്ജയ ഹോമം, 11 ന് കലശം, 12 ന് പ്രസാദമൂട്ട്, 5.15 ന് കുടുംബ ഐശ്വര്യപുജ. 20 ന് രാവിലെ ഒൻപതിന് സുദർശന ഹോമം. 21 ന് രാവിലെ 5.45 ന് ഗണപതിഹോമം, ഒൻപതിന് വിദ്യാഗോപാല മന്ത്രാർച്ചന, വൈകിട്ട് ആറിന് ശിവരാത്രി പൂജ, ഏഴിന് ഉത്സവ സന്ദേശം വിധു എ.സോമൻ, തുടർന്ന് കൊച്ചറ ഗുരുമന്ദിരത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര.