കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയന്റെയും കമ്പംമെട്ട് ശാഖയുടെയും നേതൃത്വത്തിൽ തേനി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്രചികിത്സ ക്യാമ്പ് നടത്തി. മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.ആർ. സാബു, സെക്രട്ടറി പി.എം. റെജി, പി.എസ്. സുനിൽ, രേണുക ഗോപാലകൃഷ്ണൻ, സുനി പ്രഭൻ, സുബീഷ് ശാന്തി , പ്രമിത പ്രസാദ്, വി.കെ. ബിജു തുടങ്ങിയവർ പ്രസംഗിച്ചു. 290 പേർ ക്യാമ്പിൽ പരിശോധന നടത്തി. ശസ്ത്രക്രിയ ആവശ്യമുള്ള 25 പേരെ തേനി ആശുപത്രിയിലേക്കു മാറ്റി. ഡോ. ഷീമയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ക്യാമ്പിന് നേതൃത്വം നൽകി.