ചെങ്കര: എസ്സ്.എൻ.ഡി.പി.യോഗം ചെങ്കര ശാഖായോഗം പണി കഴിപ്പിച്ച ആഡിറ്റോറിയം ഉദ്ഘാടനം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് വി.വി.സുകുമാരൻ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ പി.വി.ചന്ദ്രൻ പി.വി. സുരേഷ് ശാഖാ സെക്രട്ടറി കെ.കെ കുഞ്ഞുമോൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സുനീഷ് വലിയ പുരയ്ക്കൽ, വനിതാ സംഘം യൂണിയൻ സെക്രടറി ലതാ മുകുന്ദൻ ,വൈസ് പ്രസിഡന്റ് ഉഷാ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.