ഇടുക്കി : റബർ കർഷകർക്ക് വേണ്ടി കോട്ടയത്ത് നടത്തിയ നിരാഹാരസമരത്തെയും കർഷകരക്ഷ എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ കേരളയാത്രയേയും കോട്ടയത്ത് നടത്തിയ മഹാസമ്മേളനത്തെയും അനാവശ്യ വിവാദങ്ങളിൽ മുക്കിക്കൊല്ലാനാണ് ജോസഫ് വിഭാഗം ശ്രമിച്ചതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്കെ. മാണി എം. പി പറഞ്ഞു. കേരള കോൺഗ്രസ്(എം) ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പട്ടയം ഉൾപ്പടെയുള്ള കാർഷിക പ്രശ്നങ്ങളിൽ ആത്മാർത്ഥമായ സമീപനം എക്കാലവും സ്വീകരിച്ചിട്ടുള്ളത് കെ.എം മാണിയാണ്. ആ പാരമ്പര്യം നിലനിർത്തിക്കൊണ്ടുതന്നെ ഇടുക്കിയിലെ കാർഷിക വിഷയങ്ങളിൽ കേരളാ കോൺഗ്രസ്സ് സമരരംഗത്താണ്. കഴിഞ്ഞ ബജറ്റിൽ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് വെറും പ്രഖ്യാപനം മാത്രമായി. സർക്കാരിന്റെ കർഷകവഞ്ചനക്കെതിരായിസമരം തുടരുമെന്നും ജോസ്.കെ.മാണി പറഞ്ഞു. ഏപ്രിൽ 29 ന് കോട്ടയം നെഹ്രുസ്റ്റേഡിയത്തിൽ ലക്ഷംപേർ അണിനിരക്കുന്ന കെ.എം.മാണി സ്മൃതി സംഗമത്തിത്തിൽ . ജില്ലയിൽ നിന്നും 15000 പ്രവർത്തകർ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റോഷി അഗസ്റ്റിൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി പി.എം.മാത്യു എക്സ്.എം.എൽ.എ, തോമസ് ജോസഫ് എക്സ്.എം.എൽ.എ, അഡ്വ.അലക്സ് കോഴിമല, കെ.ഐ. ആന്റണി, രാരിച്ചൻ നീറണാംകുന്നേൽ, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, കുര്യാക്കോസ് കുമ്പളക്കുഴി, എ.ഒ.അഗസ്റ്റിൻ, അഡ്വ.പ്രിൻസ് ലൂക്കോസ്, ഷാജി കാഞ്ഞമല, ജിമ്മി മാറ്റത്തിപ്പാറ, ജിൻസൺ വർക്കി, അഡ്വ.എം.എം മാത്യു, സൺസി മാത്യു, ജോയി കിഴക്കേപ്പറമ്പിൽ, റോയിച്ചൻ കുന്നേൽ, സെലിൻ കുഴിഞ്ഞാലിൽ, ഷിജോ തടത്തിൽ, തങ്കച്ചൻ വാലുമ്മേൽ, ജോർജ് അമ്പഴം, ജോഷി മണിമല, ആൽബിൻ വറപോളക്കൽ തുടങ്ങിയവർ സംസാരിച്ചു.