nithin
നിധിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ റോഷി അഗസ്റ്റിൻ എം.എൽ.എ. ആദരാഞ്ജലിയർപ്പിക്കുന്നു.

കട്ടപ്പന: കാനഡയിൽ നീന്തൽക്കുളത്തിൽ വീണു മരിച്ച കാഞ്ചിയാർ അമ്പാട്ടുകുന്നേൽ നിധിന്റെ മൃതദേഹം സംസ്‌കരിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളുമടക്കം നിരവധി പേർ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി അഞ്ചിന് പുലർച്ചെയാണ് ദക്ഷിണ കാനഡയിലെ ജിംനേഷ്യത്തിനുസമീപമുള്ള നീന്തൽക്കുളത്തിൽ നിധിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നെടുമ്പാശേരിയിൽ നിന്നു രാവിലെ 6.30ടെ മൃതദേഹം വീട്ടിലെത്തിച്ചു. നിരവധി പേർ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു. തുടർന്ന് ഉച്ചകഴിഞ്ഞ് ഉച്ചകഴിഞ്ഞ് മൂന്നോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.