പഞ്ചായത്തിന് ലഭിച്ചത് മൂന്ന് അവാർഡുകൾ

മറയൂർ:വട്ടവട ഗ്രാമപഞ്ചായത്ത് അവാർഡുകളുടെ നിറവിൽ . മികച്ച പ്രവർത്തനം കാഴ്ച്ചവക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് അവാർഡും . മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവവർത്തങ്ങൾക്കൂള്ള സംസ്ഥാന തല അവാർഡും ജില്ലാ തല അവാർഡുമായി മൂന്ന് അവാർഡുകളാണ് വട്ടവട പഞ്ചായത്തിന് സ്വന്തമാക്കാൻ കഴിഞ്ഞത്. തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയിലും സുതാര്യവുമായി നടപ്പിലാക്കിയതിന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും ജീല്ലാ തലത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു. പദ്ധതി വിഹിതത്തിലെ നൂറ് ശതമാനം തുകയും മികച്ച രീതിയിലും ജനോപാര പ്രദമായും വിനിയോഗിക്കുക കെട്ടിട നികൂതി പൂർണ്ണമായും പിരിച്ചെടുക്കുക പദ്ധതി നിർവഹണ ഉദ്യോഗസ്ഥരൂടെ യോഗം കൃത്യമായി ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുക . കുടുംബശ്രീ സി ഡി എസ് , എ ഡി എസ് എന്നിവയുടെ പ്രവർത്തങ്ങൾ കൃത്യമായി നടപ്പിലാക്കി സ്ത്രീശാക്തീകരണവും വരുമാന വർദ്ദനവും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തങ്ങൾ വിലയിരുത്തി നൽക്കുന്ന ജില്ലാതല അവാർഡായ സ്വരാജ് അവാർഡ് വട്ടവട പഞ്ചായത്തിന് ലഭിച്ചു. വളരെ പിന്നാക്കാവസ്ഥയിലായ വട്ടവടയിലെ പരിമിതസൗകര്യങ്ങളിൽ നിന്നാണ് ഭരണ സമിതിയുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും മികച്ച പ്രവർത്തനത്തിലൂടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ സാധിച്ചത്. കൂടിവെള്ളവും കൃഷിക്കാവശ്യമായ വെള്ളവും കൃത്യമായി എത്തിക്കുന്നതിനുള്ള നിരവധി പദ്ധതികളാണ് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ നടന്നു വരുന്നത്. 19 ന് വയനാട്ടിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ്, സെക്രട്ടറി എൻ നന്ദകുമാർ എന്നിവർ ചേർന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും.