കുമളി: എസ്.എൻ.ഡി.പി ശാഖ യോഗം വനിതാ സംഘം വാർഷിക പൊതുയോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു.പീരുമേട് യൂണിയൻ വനിതാ സംഘം പ്രസിഡന്റ് അമ്പിളി സുകുമാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി.ബിനു മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് ഉഷാ ചന്ദ്രൻ ,സെക്രട്ടറി ലതാ മുകുന്ദൻ, യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗം ഇ.എൻ കേശവൻ, കുമളി ശാഖാ പ്രസിഡന്റ് ബെൽഗി ബാബു, വൈസ് പ്രസിഡന്റ് എം.ഡി.പുഷ്‌കരൻ ,സെക്രട്ടറി എൻ.കെ.സജിമോൻ, യൂണിയൻ കമ്മറ്റി അംഗം പി.എൻ രാജു, വനിതാ സംഘം യൂണിയൻ കമ്മറ്റി അംഗം തങ്കമ്മ രാമൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
,കുമളി വനിതാ സംഘം പ്രസിഡന്റ് ലളിതമ്മ അപ്പു സ്വാഗതവും സെക്രട്ടറ്റി ജയ ഷാജി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് വിജയമ്മ രാമകൃഷണൻ നന്ദി പറഞ്ഞു.
ഭാരവാഹികളായി ജയ ഷാജി (പ്രസിഡന്റ്) വിജയമ്മ രാമകൃഷണൻ (വൈസ് പ്രസിഡന്റ്) സുനി രതീഷ്(സെക്രട്ടറി) ബിന്ദു ഷിജു (ട്രഷറർ ) മീനാക്ഷി ഗോപി ചെമ്പൻ കുളം, ലളിതമ്മ അപ്പു, രാധാമണി, വിജയമ്മ സോമൻ, ബിന്ദുബിനു,ലഗിന ബാലു, പ്രീതി രാജപ്പൻ കമ്മറ്റി അംഗങ്ങൾഎന്നിവരെ തെരഞ്ഞെടുത്തു