board
കൊന്നത്തടി കരിമല മലമുകളിലെ കൈയ്യേറ്റ ഭൂമി ജില്ലാകളക്ടറുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് ബോർഡ് സ്ഥാപിക്കുന്നു.

കയ്യേറ്റത്തിനെതിരേ കർശന നടപടിയുമായി റവന്യൂ വകുപ്പ്

ഭൂമി കയ്യേറിയ രാജാക്കാട് സ്വദേശിക്കെയിരെ നിയമ നടപടി

മറ്റ് റ്റ് മുപ്പത്തിമൂന്ന് പേർക്കെയിരെ അന്വേഷണം

ചെറുതോണി: ഭൂമി കയ്യേറ്റത്തിനെതിരേ കർശന നടപടിയുമായി റവന്യൂ വകുപ്പ് രംഗത്തെത്തി. കൊന്നത്തടി കരിമല മലമുകളില 315 ഏക്കർ റവന്യൂ ഭൂമിയാണ് ഇന്നലെ ഏറ്റെടുത്തത്. ജില്ലാ കളക്ടർ എച്ച് ദിനേശൻനേരിട്ടെത്തി ഇവിടെ ബോർഡ് സ്ഥാപിച്ച് ഭൂമി ഏറ്റെടുക്കുകയായിരുന്നു.. സ്വകാര്യ വ്യക്തി കയ്യേറി നിർമ്മിച്ച കെട്ടിടവും റവന്യൂ വകുപ്പ് ഏറ്റെടുത്ത് സീൽ ചെയ്തു.

കൊന്നത്തടി വില്ലേജിലെ ബ്ലോക്ക് നമ്പർ 29ൽപ്പെട്ട സർവ്വേ നമ്പർ ഒന്നേ ഒന്നിൽ 117/1ൽപ്പെട്ട 315 ഏക്കർ പാറ തരിശു ഭൂമിയാണ് കയ്യേറ്റം ഒഴുപ്പിച്ച് സർക്കാർ ഭൂമിയെന്ന ബോർഡും സ്ഥാപിച്ചത്. മലമുകളിലെ ഏക്കറു കണക്കിന് വരുന്ന ഭൂമി കയ്യേറി പ്ളോട്ട് തിരിച്ച് വിൽപ്പന നടത്തുന്നതിനുള്ള നീക്കം നടന്നിരുന്നു. തുടർന്ന് കൊന്നത്തടി വില്ലേജ് ഓഫീസർ എം.ബി ഗോപാല കൃഷ്ണൻ സ്ഥലം സന്ദർശിച്ച് റവന്യൂ ഭൂമി കയ്യേറി അനധികൃത കെട്ടിടം നിർമ്മിച്ചതടക്കമുള്ള കാര്യങ്ങൾ ജില്ലാ കളക്ടർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി ഭൂമി ഏറ്റടുക്കൽ നടത്തിയത് . കയ്യേറ്റത്തിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘനയായ ഗ്രീൻകെയർ കേരളയും രംഗത്തെത്തിയിരുന്നു. പ്രദേശത്ത് നിലവിൽ കയ്യേറി കെട്ടിടം നിർമ്മിച്ചിരിക്കുന്ന രാജാക്കാട് സ്വദേശി വടക്കേൽ ജിമ്മിക്കെതിരേ നിയമ നടപടിയും സ്വീകരിക്കും. ഇതോടൊപ്പം തന്നെ മറ്റ് മുപ്പത്തിമൂന്ന് പേരും സ്ഥലം കയ്യേറിപ്ളോട്ടുകൾ തിരിച്ചിട്ടുള്ളതായി റവന്യു സംഘം കണ്ടെത്തി. ജില്ലാ കളക്ടർ എച്ച് ദിനേശൻ, കൊന്നത്തടി വില്ലേജ് ഓഫീസർ എം ബി ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് ഇന്നലെ സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയത്.

"ഏറ്റെടുത്ത ഭൂമി വേലികെട്ടി തിരിച്ച് വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ആലോചിക്കും

എച്ച്. ദിനേശൻ

ജില്ലാ കളക്ടർ