കരിമണ്ണൂർ: സെന്റ്‌ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ, മുതലക്കോടം സെന്റ്‌ജോർജ്സ് എച്ച്എസ്എസ്, മുതലക്കോടംസേക്രഡ് ഹാർട്ട് ജിഎച്ച്എസ് എന്നീ സ്‌കൂളുകളിൽനിന്നുള്ള സ്റ്റുഡന്റ് പൊലീസ്‌കേഡറ്റ് പരിശീലനം ലഭിച്ചവരുടെ പാസിങ് ഔട്ട് പരേഡ് ചൊവ്വാഴ്ച രാവിലെ 7.30ന് കരിമണ്ണൂർ സെന്റ്‌ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടക്കും. . ഡീൻ കുര്യാക്കോസ് എം. പി സല്യൂട്ട് സ്വീകരിക്കും.കോതമംഗലംകോർപ്പറേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറി ഫാ..ഡോ. സ്റ്റാൻലി കുന്നേൽ, ജില്ലാ പഞ്ചായത്തംഗം മനോജ് തങ്കപ്പൻ,ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.ബേസിൽജോൺ, കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.ദേവസ്യ, സ്‌കൂൾ മാനേജർമാരായ ഫാ.ഡോ. സ്റ്റാൻലി പുൽപ്രയിൽ, ഫാ.ഫാ.ജോസഫ് അടപ്പൂര്, പ്രിൻസിപ്പൽമാരായ ചെറിയാൻ ജെ. കാപ്പൻ, ജിജിജോർജ്, ഹെഡ്മാസ്റ്റർമാരായജോയിക്കുട്ടിജോസഫ്, സജി മാത്യു, സിസ്റ്റർറോസിലി മാത്യു, ജില്ലാനോഡൽ ഓഫീസർ കെ.എ. അബ്ദുൾസലാം, സബ്ഡിവിഷണൽ കോഓർഡിനേറ്റർ പി.എം.
സുനിൽ, തൊടുപുഴ സിഐ സജീവ് ചെറിയാൻ, കരിമണ്ണൂർ എസ്‌ഐ പി.റ്റി. ബിജോയ് എന്നിവർ പ്രസംഗിക്കും.