മുട്ടം: ബോഡി ബിൽഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മുട്ടം ടാക്സി സ്റ്റാൻഡിൽ സംഘടിപ്പിച്ച ജില്ലാ ശരീര സൗന്ദര്യ മത്സരം മുട്ടം പഞ്ചായത്ത്‌ പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ ഉദ്ഘാടനം ചെയ്തു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി എസ് രാധാകൃഷ്ണൻ, ജോസഫ് പഴയിടം,എം പണിക്കർ, ബേബി പ്ലാക്കൂട്ടം, കെ വി വർഗീസ്, മനു മാത്യു, റിൻസ് തോമസ്, വിനോദ് എസ് നായർ, ശ്രീജിത്ത് സി ആർ, സേവ്യർ, ജിനു മോൻ, ദിപു വി എം എന്നിവർ സംസാരിച്ചു.