മറയൂർ: ശബരിമല പഴനി തീർത്ഥാടന പാതയിൽ കെ എസ് ആർ ടി സി ബസ്സും സഞ്ചാരികളുടെ കാറും കൂട്ടിമുട്ടി അപകടം. മറയൂർ - മൂന്നാർ റോഡിൽ ഒൻപാതാം മൈൽ ഭാഗത്താണ് പഴനിയിൽ നിന്നൂം തിരൂവനന്തപുരത്തേക്ക് പോകുകായിരുന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ചത്.
പാതയുടെ വശം ഇടിഞ്ഞു പോയിരിക്കുന്നതിനാൽ ഈ ഭാഗത്ത് ഒരൂവശത്ത് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ് വീതികുറഞ്ഞ ഈ ഭാഗത്ത് വച്ചാണ് ശനിയാഴ്ച്ച മൂന്ന് മണിയോട് കൂടി അപകടം സംഭവിച്ചത്.മണ്ണാർ കാട് സ്വദേശികളുടെ വഹാനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കാർ യാത്രക്കാരെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു