ഇടുക്കി : പാലായിൽ രാഷ്ട്രീയ വഞ്ചനകാട്ടിയ പി.ജെ ജോസഫിന്റെ കുട്ടനാട് സീറ്റിൽ മേലുള്ള അവകാശവാദങ്ങൾക്ക് ആയുസില്ലെന്ന് ജോസ്.കെ.മാണി എം.പി. കേരള കോൺഗ്രസിന്റെ (എം) സ്ഥാനാർത്ഥിതന്നെ കുട്ടനാട് സീറ്റിൽ മത്സരിക്കും. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. കേരള കോൺഗ്രസ്(എം) ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കർഷകരക്ഷ എന്ന ലക്ഷ്യത്തോടെ പിറവിയെടുത്ത പ്രസ്ഥാനമാണ് കേരള കോൺഗ്രസ്. പിളർന്ന് പോയിട്ടും രാഷ്ട്രീയ അഭയം തേടിവന്നപ്പോൾ കെ.എം.മാണി ജോസഫ് വിഭാഗത്തെ രാഷ്ട്രീയ മാന്യതയോടെയാണ് സ്വീകരിച്ചത് കർഷക സമൂഹത്തിന്റെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളും ശബ്ദങ്ങളും ഭിന്നിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ ഒരു ജനകീയ സമരത്തിലും ജോസഫ് വിഭാഗത്തിന്റെ പങ്കാളിത്തം കഴിഞ്ഞ പത്ത് വർഷവും ഉണ്ടായില്ലന്ന് ജോസ് കെ. മാണി പറഞ്ഞു.