കുണിഞ്ഞി : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കുണിഞ്ഞി ഗുരുദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 12​ാമത് പ്രതിഷ്‌ഠാ വാർഷികവും തിരുവുത്സവവും 23 മുതൽ 27 വരെ നടക്കും. ക്ഷേത്രം തന്ത്രി ശിവരാമൻ തന്ത്രികളും ക്ഷേത്രം മേൽശാന്തി സന്ദീപ് ശാന്തികളും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. 23 ന് രാവിലെ അഭിഷേകം,​ ഉഷപൂജ,​ ഗണപതി ഹോമം,​ തിലഹോമം,​ വാവുബലി,​ 9 ന് ഉച്ചപൂജ,​ വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന,. 24 ന് രാവിലെ പതിവ് പൂജകൾ,,​ ഗണപതി ഹോമം,​ ചതയപൂജ,​ വൈകിട്ട് 4 ന് നടതുറക്കൽ,​ ദീപാരാധന,​ 6.30 ന് മഹാസുദർശനഹോമം,​ ,​ 25 ന് രാവിലെ പതിവ് പൂജകൾ,​ 6.30 ന് അഖണ്ഡ നാമജപം,​ ഭഗവതി സേവ,​ തിലഹോമം,​ സായുജ്യ പൂജ,​ സുകൃത ഹോമം,​ പ്രായശ്ചിത്ത ഹോമം,​ ശാന്തി ഹോമം,​ ചോര ശാന്തി ഹോമം,​ കലശാഭിഷേകം,​ ഉച്ചപൂജ,​ വൈകിട്ട് 6.30 ന് ദീപാരാധന,​ വാസ്തുഹോമം,​ വാസ്തുബലി,​,​ 26 ന് രാവിലെ പതിവ് പൂജകൾ,​ 25 കലശം,​ സർവൈശ്വര്യ പൂജ,​ ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട്,​ വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന,​ വൈകുന്നേരം 6.30 നും 7 നും മദ്ധ്യേ തൃക്കൊടിയേറ്റ്,​ രാത്രി ഇവന്റ് മെഗാഷോ,​ തിരുവാതിര,​ മോഹിനിയാട്ടം,​ 27 ന് രാവിലെ പതിവ് പൂജകൾ,​ മഹാഗണപതി ഹോമം,​ അഷ്‌ടബന്ധം ചാർത്തൽ,​ കഴ്ചശ്രീബലി,​ സർപ്പപൂജ,​ വൈകിട്ട് 4 ന് കാവടിനിറ പൂജ,​ 5.30 ന് കാവടി ഘോഷയാത്ര,​ കാവടി അഭിഷേകം,​ തിരുമുമ്പിൽ പറവയ്പ്പ്,​ ​ മഹാപ്രസാദ ഊട്ട്,​ രാത്രി 9 ന് മാജിക് ഷോ