മറയൂർ: അംഗപരിമിതനോടൊപ്പം യാത്രചെയ്ത് അപകടത്തിൽ പരിക്കേറ്റ് ചികിത്സിയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. പൊങ്ങംപള്ളി ആദിവാസി കോളനിയിൽ പഴനി (63) ആണ് കോയമ്പത്തൂർ മെഡിക്കൽകോളേജിൽ ഞായറാഴ്ച്ച വൈകുന്നേരം മരിച്ചത്. ബുധനാഴ്ച്ചയാണ് ഭിന്നിശേഷിക്കാരാനായ തിരുമൂർത്തി ഓടിച്ച അംഗപരിമിതർക്കുള്ള സ്‌കൂട്ടറിൽ ഉദുമലപേട്ടയിൽ നിന്ന് മറയൂരിലേക്ക് ഒപ്പം യാത്രചെയ്തത്. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ ജല്ലിമല ഭാഗത്ത് വച്ച് കൊക്കയിലേക്ക് നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. പരിക്കേറ്റ പഴനിയേയും തിരുമൂർത്തിയേയും മറയൂരിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകുകയും ഗുരുതരമായി പരിക്കേറ്റ പഴനിയെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
മറയൂർ പൊലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം കാന്തല്ലുർ പൊങ്ങംപള്ളിയിൽ എത്തിച്ച് മൃതദേഹം സംസ്‌കരിക്കും. ഭാര്യ മുരുകമ്മ, മക്കൾ ;സുരേഷ്, രാമൻ , ദിലീപ് , ലക്ഷമണൻ
മരുമക്കൾ സെൽവി, മീര, നീതു.