തൊടുപുഴ: സംസ്ഥാന കായിക യവജനകാര്യാലയം നടത്തുന്ന സൗജന്യ നീന്തൽ പരിശീലനം സ്‌പ്ലാഷ് 2019- 20 പദ്ധതിയുടെ പുതിയ ബാച്ച് വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ ആരംഭിച്ചു. ജില്ലാ അക്വാറ്റിക് അസോസിയേഷൻ നേതൃത്വം നൽകുന്ന നീന്തൽ പരിശീലനം കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ആന്റണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജയ്‌സമ്മ പോൾസൺ, എം.എസ്. പവനൻ, നെടുമറ്റം യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ടി.ബി. മോളി, ലൈബ്രറി പ്രസിഡന്റ് പോൾസൺ മാത്യു, സ്‌പ്ലാഷ് കോർഡിനേറ്റർ ബാബുരാജ്, അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി ബേബി വർഗീസ് എന്നിവർ പ്രസംഗിച്ചു.