തൊടുപുഴ:കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അമരം കാവ് ദേവീക്ഷേത്രത്തിലെ മീനപ്പൂര വിഷുവിളക്ക് മഹോത്സവം ഏപ്രിൽ 3 മുതൽ 15 വരെ നടക്കും . മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനവും ആദ്യ സംഭാവന സ്വീകരിക്കലും ക്ഷേത്രത്തിൽ വച്ച് നടന്നു. ദേവസ്വം ഭരണസമിതി പ്രസിഡന്റ് ഭാസ്‌ക്കരൻ നായർ പി എൻ രാജീവന് നല്കി പ്രകാശന കർമ്മം നിർവ്വഹിച്ചു .സെക്രട്ടറി കെ.എസ് ഹരികൃഷ്ണൻ , ഉത്സവ ആഘോഷ കമ്മിറ്റി കൺവീനർ സി.എ ശശിധരൻ നായർ , തപസ്യ കലാസാഹിത്യ വേദി കോട്ടയം മേഖല സെക്രട്ടറി വി.കെ ബിജു , നഗരസഭാ കൗൺസിലർ ആർ അജി എന്നിവർ പ്രസംഗിച്ചു.