തൊടുപുഴ : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ യുവജനങ്ങളെ സജീവമാക്കു ന്നതിനും ഷെയർ ദി ഐഡിയാസ് എന്ന പേരിൽ നാളെ രാവിലെ 11ന് തൊടുപുഴ പൊലീസ് അസോസിയേഷൻ ഹാളിൽ പരിപാടി സംഘടിപ്പിക്കുന്നു. ജില്ലയിലെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മാധ്യമ വിദ്യാഭ്യാസ മേഖലകളിലെ യുവജന പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് പരിപാടിയിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങളെ ക്രോഡീകരിച്ച് ഒക്ടോബർ മാസം കേരള യൂത്ത് സമ്മിറ്റ് സംഘടിപ്പിക്കാനുമാണുദ്ദേശിക്കുന്നത് പരിസ്ഥിതി സംരക്ഷണം ദുരന്ത നിവാരണം മാലിന്യ നിർമാർജനം പാലിയേറ്റീവ് പ്രവർത്തനങ്ങൾ സ്ത്രീ സുരക്ഷ മതനിരപേക്ഷത എന്നിവയ്ക്കു ഊന്നൽ നൽകികൊണ്ടുള്ള പരിപാടികളാണ് തയാറാക്കുന്നത്.