വാഗമൺ: സൈക്കിൾ യാത്ര ജനകീയമാക്കാനും കേരളത്തെ മികച്ച സൈക്കിളിംഗ്‌ സൗഹൃദ സംസ്ഥാനമാക്കാനുമായി പുതുമയാർന്ന പരിപാടികളുമായി സൈക്കിൾ യാത്ര കൂട്ടായ്മ.സാഹസികത ഇഷ്ടപ്പെടുന്ന സൈക്കിൾ യാത്രികൾക്ക് ഏറെ സന്തോഷം പകരുന്ന പരിപാടികളാണ് നടത്തുക.പ്രമുഖ സൈക്കിൾ യാത്ര കൂട്ടായ്മയായ പെഡൽ ഫോഴ്‌സ് കൊച്ചിയിൽ നിന്ന് വാഗമണ്ണിലേക്ക് 'സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര' എന്ന പേരിലാണ് നടത്തുന്നത്.ഓയിൽ സംരക്ഷണം, സാമ്പത്തിക പുരോഗതി, പ്രകൃതി സംരക്ഷണം എന്നിവ സൈക്കിളിലൂടെ നേടാം എന്നിവയാണ് സന്ദേശം. മാർച്ച് 14ന് പുലർച്ചെ തൃപ്പൂണിത്തുറ ഹിൽപാലസ് ഹോട്ടലിൽ നിന്ന് ആരംഭിക്കുന്ന 200 കിലോമീറ്റർ യാത്ര എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചു പിറ്റേ ദിവസം തിരിച്ചെത്തും. 18 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും യാത്രയിൽ പങ്കെടുക്കാമെന്ന് പെഡൽ ഫോഴ്‌സ് ഫൗണ്ടർ ആന്റ് ചീഫ് കോഓർഡിനേറ്റർ ജോബി രാജു പറഞ്ഞു. യാത്രയിൽ പങ്കെടുക്കുന്നവർക്ക് വാഗമണ്ണിലെ കോളിൻസ് റിസോർട്ടിൽ സൗജന്യ താമസം കൂടാതെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന രണ്ട് പേർക്ക് വാഗമണ്ണിൽ സൗജന്യ പാരാഗ്ലൈഡിങ് എന്നിവ ഒരുക്കിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ നിന്ന് വരുന്നവർക്ക് കൊച്ചിയിൽ തലേ ദിവസം സൗജന്യ താമസ സൗകര്യവും ലഭിക്കും. പേര് നൽകുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് മാത്രമാണ് അവസരം. www.pedalforce.org എന്ന വെബ്‌സൈറ്റ് വഴി പേര് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 93884 81028.