തൊടുപുഴ: എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന 90 ദിന തീവ്രയത്‌ന പരിപാടിയുടെ ഭാഗമായി വിമുക്തി ജില്ലാതല വോളിബോൾ മൽസരം മുട്ടം ശക്തി സ്റ്റേഡിയത്തിൽ നാളെ രാവിലെ 9.30 മുതൽ നടക്കും. താലൂക്ക്തലത്തിൽ നടന്ന മൽസരത്തിൽ വിജയിച്ച അഞ്ചു ടീമുകൾ പങ്കെടുക്കുന്ന മൽസരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ ഉദ്ഘാടനംചെയ്യും.വിജയികൾക്ക് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ ജി പ്രദീപ് സമ്മാനങ്ങൾ വിതരണം ചെയ്യും. വിജയിക്കുന്ന ടീം മദ്ധ്യമേഖലാ തല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.