കുമളി: ഏലം കൃഷി രജിസ്ട്രേഷന്റെ പേരിൽ കൈക്കൂലി വാങ്ങൽ തകൃതിയായി. ആറു മാസം മുൻപാണ് ജില്ലയിലെ ഏലംകൃഷിയെക്കുറിച്ചുള്ള വിവരങ്ങൾ രജിസ്ടർ ചെയ്യാൻ സക്കാർ ഉത്തരവായത്. മുൻകാലങ്ങളിൽ രണ്ട് മുതൽ അഞ്ചു വർഷം വരെ താൽകാലിക രജിസ്‌ട്രേഷനാണ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ നൽകുന്ന രജിസ്‌ട്രേഷൻ സ്ഥിരമായതിനാൽ ഏത് വിധേനയും കാര്യം സാധിക്കണമെന്നതിനാൽ കർഷകർക്ക് ഉദ്യോഗസ്ഥർ നിശ്ഛയിച്ച കോട്ട നൽകാനേ തരമുള്ളു. റവന്യു ഉദ്യോഗസ്ഥർക്കാണ് രജിസ്ട്രേഷന്റെ ചുമതല.കർഷകർക്ക് എത്ര ഏക്കർ സ്ഥമാണുള്ളത്, അതിൽ എത്ര ഏക്കർ ഏലം കൃഷിയാണ് .സ്ഥിരം തൊഴിലാളികൾ എത്ര, താർക്കാലിക തൊഴിലാളികളുടെ എണ്ണം എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ ഫോറത്തിൽ പൂരിപ്പിച്ച് നൽകുന്നതോടൊപ്പം കാർഡമം രജിസ്റ്റഷൻ അനുവദിച്ച് തരണമെന്ന വെളള പേപ്പറിൽ എഴുതിയ അപേക്ഷ സഹിതം അതാത് വില്ലേജ് ആഫീസിൽ സമർപ്പിക്കണം. വില്ലേജ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി താലൂക്ക് ആഫീസിന് നൽകണം.ഏലം കൃഷി പരിശോധനയ്ക്ക്ക്ക്ക്ക് എത്തുന്ന ഉദ്യോഗസ്ഥർ ഏക്കറിന് ആയിരം രൂപ വരെ കൈപ്പറ്റുന്നതായാണ് ആക്ഷേപം. ആവശ്യം തങ്ങളുടേതായതിനാൽ കർഷകർ പറഞ്ഞ തുക കൊടുക്കാൻ തുടങ്ങിയതോടെ പിരിവ് അവകാശം പോലെയായി.