കുമളി: അസീസ്സി സ്‌നേഹാശ്രമത്തിലെ അന്തേവാസികൾക്ക് കിടക്കകൾ വിതരണം ചെയ്തു.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ എന്നിവർ സമാഹരിച്ച തുക ഉപയോഗിച്ച് ഈസ്റ്റേൺ സുനിദ്ര കമ്പനിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 120 കിടക്കയും 130 തലയണയും വിതരണം ചെയ്തു.
കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ ജഡ്ജി മുഹമ്മദ് വസീം ഉദ്ഘാടനം ചെയ്തു. ലീഗൽ സർവീസസ് സൊസൈറ്റി ജില്ലാ സെക്രട്ടറി ദിനേശ്.എം.പിള്ള, ആശ്രമം ഡയറക്ടർ ഫാ.ഫ്രാൻസിസ് ഡൊമിനിക്, സിസ്റ്റർ ധന്യ, അനീറ്റ, ഈസ്റ്റേൺ പ്രതിനിധി ജോ ജോസ്, ലീഗൽ വാളന്റിയർ ദീപ, സിസ്റ്റർ തേജസ് എന്നിവർ പ്രസംഗിച്ചു.