മുതലക്കോടം : ജയ് ഹിന്ദ് ബാലവേദിയുടെ നേതൃത്വത്തിൽ പരീക്ഷകൾ എങ്ങനെ ആത്മവിശ്വാസത്തോടെ നേരിടാംഎന്ന വിഷയത്തിൽ ലൈബ്രറി ഹാളിൽ നടന്ന സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് അനുജിത്ത് രാജു അദ്ധ്യക്ഷത വഹിച്ചു. ബാബുപള്ളിപ്പാട്ട് ക്ലാസ് നയിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ, സെക്രട്ടറി ഷാജു പോൾ, ബാലവേദി സബ്കമ്മിറ്റി കൺവീനർ എ.പി. കാസിം, പി.ആർ. വിശ്വൻ എന്നിവർ പ്രസംഗിച്ചു. ബാലവേദി ജോയിന്റ് സെക്രട്ടറി സാന്ദ്ര പ്രദീപ് സ്വാഗതം പറഞ്ഞു.