തൊടുപുഴ: ജോയിന്റ് കൗൺസിൽ സുവർണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ചുള്ള മേഖലാ സമ്മേളനങ്ങൾ ജില്ലയിൽ തുടങ്ങുന്നു. 18ന് അടിമാലി മേഖലാ സമ്മേളനം ജോയിന്റ് കൗൺസിൽ സെക്രട്ടറിയേറ്റംഗം വി.സി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. 25ന് കുമളി മേഖല സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ. രമേശും 26ന് പീരുമേട് മേഖലാ സമ്മേളനം സംസ്ഥാന സെക്രട്ടേറിയേറ്റംഗം ബി. അശോകും ദേവികുളം മേഖല സമ്മേളനം മാർച്ച് നാലിന് സെക്രട്ടറിയേറ്റംഗം സി.എ. അനീഷും ഉദ്ഘാടനം ചെയ്യും. മാർച്ച് അഞ്ചിന് കട്ടപ്പന മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഡി. ബിനിലും മാർച്ച് ആറിന് തൊടുപുഴ മേഖല സമ്മേളനം വൈസ് ചെയർപേഴ്‌സൺ ആർ. ഉഷയും 27ന് ശാന്തമ്പാറ മേഖലാ സമ്മേളനം സെക്രട്ടേറിയറ്റംഗം ആർ. രഘുദാസും ഇടുക്കി മേഖലാ സമ്മേളനം മാർച്ച് 11ന് സംസ്ഥാന കമ്മിറ്റി അംഗം എസ്.പി. സുമോദും നെടുങ്കണ്ടം മേഖല സമ്മേളനം മാർച്ച് 12ന് സെക്രട്ടേറിയറ്റംഗം കെ.പി. ഗോപകുമാറും ഉദ്ഘാടനം ചെയ്യും. ഏപ്രിൽ ആറ്, ഏഴ് തീയതികളിലായി അടിമാലിയിൽ ജില്ലാ സമ്മേളനം നടക്കുമെന്നും ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ, ജില്ലാ സെക്രട്ടറി ഒ.കെ. അനിൽകുമാർ എന്നിവർ അറിയിച്ചു.