മുട്ടം: മലങ്കര മൂന്നാംമൈലിന് സമീപം കാറ് റോഡരുകിൽ നിന്നിരുന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു. ഇന്നലെ രാവിലെ 11 നാണ് സംഭവം.എറണാകുളം വൈദ്യുതി സെക്ഷൻ ജീവനക്കാരനായ കോതമംഗലം ഇരമല്ലൂർ തോട്ടത്തിക്കുളത്തിൽ ദിൻഷാദിന്റെ കാറാണ് അപകടത്തിൽപെട്ടത്. ദിൻഷാദ ഈരാറ്റുപേയിലുള്ള ഭാര്യ വീട്ടിൽ നിന്ന് കോതമംഗല ത്തെക്ക് കാറോടിച്ചു വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ വലത് വശത്ത് നിന്നിരുന്ന പാഴ് മരത്തിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് മറിഞ്ഞതിന് ശേഷം റോഡരുകിലെ ഭിത്തിയിൽ ഇടിച്ചാണ് കാറ് നിന്നത്. ദിൻഷാത് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. കാറിനകത്തുണ്ടായിരുന്ന എയർബാഗ് പ്രവർത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി.ദിൻഷാദിനു സാരമായ പരിക്ക് പറ്റി. മുട്ടം എസ് ഐ ബൈജു പി ബാബു വിന്റെ നേതൃത്വത്തിലുള്ള പൊലീസ് മേൽ നടപടി സ്വീകരിച്ചു. അപകടത്തിൽ കാറിന് സാരമായ കേട് സംഭവിച്ചു.