കട്ടപ്പന: ഓൾ കേരള കുടുംബശ്രീ ഓഡിറ്റേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ കൺവെൻഷൻ നടത്തി. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. പുതിയ ജില്ലാ ഭാരവാഹികളായി ഷാർമിലി സുനിൽ (പ്രസിഡന്റ്), വിദ്യ രാജേഷ് (സെക്രട്ടറി), റീജ ശശി (വൈസ് പ്രസിഡന്റ്), സൂര്യ സുകുമാരൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.