കട്ടപ്പന: കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് കട്ടപ്പന കട്ടപ്പന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസിൽ അഭിമുഖം നടത്തും. ഇടുക്കി ജില്ലയിൽ പുതുതായി ആരംഭിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനത്തിന്റെ ഷോറൂമിലേക്ക് സ്റ്റോർ മാനേജർ, അസിസ്റ്റന്റ് സ്റ്റോർ മാനേജർ, സ്റ്റോർ സെയിൽസ് എക്‌സിക്യൂട്ടീവ്, സർവീസ് എൻജിനീയർ എന്നി തസ്തികളിലേക്കാണ് നിയമനം. ബിരുദം, ബിരുദാനന്തര ബിരുദം, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ടെക്‌നിക്കൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും ബയോഡേറ്റയുമായി എത്തണം. ഫോൺ: 0481 2563451.