തൊടുപുഴ: എം.ഇ.എസ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന മതേതര ബഹുസ്വര കൂട്ടായ്മ ഇന്ന് തൊടുപുഴയിൽ നടക്കും. പ്രസ് ക്ലബ് ഹാളിൽ ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന പരിപാടി പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പി.എച്ച് ഹനീഫ റാവുത്തർ അദ്ധ്യക്ഷത വഹിക്കും.