തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾ 20,21 തിയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 20ന് ഉമാ മഹേശ്വരി ഓഡിറ്റോറിയത്തിൽ നിന്ന് കാവടി നിറച്ച് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക്. 21ന് രാവിലെ 8.30ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും കാവടി ഘോഷയാത്ര. ആട്ടക്കാവടി, പഞ്ചാരിമേളം, പാണ്ടിമേളം എന്നിവ അകമ്പടിയാകും. രാവിലെ 9ന് ക്ഷേത്രത്തിൽ ഭക്തിഗാനമേള(സ്റ്റിൽജു അർജുൻ),11.30ന് നൃത്തം, കാവടി അഭിഷേകം, 12ന് മഹാപ്രസാദമൂട്ട്. വൈകിട്ട് അഞ്ചിന് ഭസ്മക്കാവടി ഘോഷയാത്ര മൂകാംബിക സന്നിധിയിൽ നിന്ന്. ഈ സമയം ക്ഷേത്രത്തിൽ സ്‌പെഷൽ പാണ്ടിമേളം, 6.15ന് ഭസ്‌കമക്കാവടി അഭിഷേകം, 6.35ന് വിശേഷാൽ ദീപാരാഘന, ശയനപ്രദക്ഷിണം, വൈകിട്ട് ഏഴിന് സാംസ്‌കാരിക സദസ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ശിവകീർത്തി പുരസ്‌കാര സമർപ്പണം, പ്രമുഖ വ്യകതികളെ ആദരിക്കൽ, 8.30ന് ഗാനമേള(ദീപ് തരംഗ് കൊച്ചി), നൃത്തരാവ്, ശിവരാത്രി വിളക്ക്, പഞ്ചാരിമേളം, 12 മുതൽ ക്ഷേത്രക്കടവിൽ ബലിതർപ്പണം, രാത്രി രണ്ടുമുതൽ നാടകംവിക്രമാദിത്യൻ. ക്ഷേത്രം പ്രസിഡന്റ് ടി.എസ് രാജൻ, സെക്രട്ടറി പി.ജി രാജശേഖരൻ ഭാരവാഹികളായ കെ.എസ് വിജയൻ, ഇ.എസ് നന്ദകുമാർ, കെ.എസ് ഹരിപ്രസാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.