sharuk

നെടുങ്കണ്ടം: മദീനയിൽ ഉംറ തീർത്ഥാടനത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ സഹോദരി സജീലയുടെയും സിനിമാ സംവിധായകൻ രാജ്കപൂറിന്റെയും മകൻ ഷാരൂഖാണ് (24) മരിച്ചത്. ഞായറാഴ്ച ഷാരൂഖ് മദീനയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം മാതാവ് സജീല, ഷാരൂഖ്, ഇബ്രാഹിംകുട്ടിയുടെ മകൻ ആഫിൻ എന്നിവരുൾപ്പടെ 25 അംഗ സംഘമാണ് തീർത്ഥാടനത്തിനായി പോയത്. എൻജിനിയറിംഗ് പഠനം പൂർത്തിയാക്കി ജോലിക്കായി ശ്രമിക്കുകയായിരുന്നു ഷാരൂഖ്. ചെന്നൈ ടീനഗറിലാണ് ഇവർ താമസിക്കുന്നത്. മലേഷ്യയിൽ മെഡിക്കൽ വിദ്യാർത്ഥിയായ ഷമീമ, ചെന്നൈയിൽ പത്താംക്ലാസ് വിദ്യാർത്ഥിയായ ഷാനിയ എന്നിവരാണ് സഹോദരങ്ങൾ. കബറടക്കം മദീനയിൽ നടക്കും.