മറയൂർ: കാന്തല്ലൂർ റേഞ്ചിൽ വണ്ണാന്തുറൈ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമരം വെട്ടി കടത്തി. വണ്ണാന്തുറൈ ഫോറസ്റ്റ് സ്റ്റേഷന് സമീപം സെൻട്രൽ വനമേഖലയിൽ നിന്നുമാണ് ചന്ദനം മുറിച്ചുകടത്തിയത്. ഒരാഴ്ചക്കുള്ളിൽ രണ്ടാം വട്ടമാണ് കാന്തല്ലൂർ വനമേഖലയിൽ നിന്നും ചന്ദന മരങ്ങൾ കടത്തുന്നത്. പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പടുമ്പി വനത്തിൽ നിന്നും മൂന്നു ചന്ദന മരങ്ങൾ കഴിഞ്ഞ ദിവസം കടത്തിയിരുന്നു.കേരള തമിഴ്‌നാട് അതിർത്തി പ്രദേശമായതിനാൽ ചന്ദനമരത്തടികൾ അതിർത്തി കടത്തി സുരക്ഷിതമാക്കുന്നതിന് എളുപ്പമാണ്. ചന്ദനലോബി ഈ മേഖലയിൽ വീണ്ടും ശക്തമായി കൊണ്ടിരിക്കുകയാണ്.കാന്തല്ലൂർ റേഞ്ച് ഓഫിസർ ജി.സന്ദീപ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബൂൺ തോമസ്, ജിജു കുര്യൻ, ഇ.ആർ.രാജൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം
ആരഭിച്ചു.