mani
മണി

ചെറുതോണി: പത്ത്വയസുകാരന് സ്ഥിരമായി ബീഡി, സിഗരറ്റ്, മയക്കുമരുന്ന് , മദ്യം എന്നിവ നൽകിയിരുന്ന മദ്ധ്യവയസ്‌കനെ പൊലീസ് അറസ്റ്റുചെയ്തു. ഗാന്ധിനഗർ കോളനിയിൽ മുകാലാപുത്തൻപുരയ്ക്കൽ മണി(62)യെയാണ് ഇടുക്കി സി.ഐ സിബിച്ചൻ ജോസഫ് അറസ്റ്റു ചെയ്തത്. കുട്ടി അഞ്ചാംക്ലാസ് വിദ്യാർത്ഥിയാണ്. കുട്ടിയുടെ അമ്മ ജോലിയ്ക്ക് പോയി തിരികെ ഇന്നലെ ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടി മദ്യലഹരിയിൽ വീടിനുള്ളിൽ വീണു കിടക്കുകയായിരുന്നു. അമ്മ വിളിച്ച് എഴുന്നേൽപ്പിച്ചപ്പോൾ കാലുകൾ നിലത്തുറയ്ക്കാതെ വീഴാൻ തുടങ്ങുകയായിരുന്നു. കുട്ടിയോട് വിവരം തിരക്കിയപ്പോൾ മണി നൽകിയതാണന്നറിഞ്ഞതിനെ തുടർന്ന് കുട്ടിയുടെ അമ്മ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. . . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.