അടിമാലി: ഇരുമ്പുപാലത്തിനു സമീപം പഴമ്പിള്ളിച്ചാലിൽ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന ആൾ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. വാഹനം ഓടിച്ചിരുന്ന പഴമ്പിള്ളിച്ചാൽ തടത്തിൽ പരേതനായ സുകുമാരന്റെ മകൻ അനിൽകുമാ (37) റാണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെ അയൽവാസിയുടെ വീട്ടിൽ നിന്ന് ക്ഷീരോപൽപാദക സഹകരണ സംഘത്തിലേക്ക് പാലുമായി പോകുമ്പോഴാണ് അപകടം. നിയന്ത്രണം വിട്ട് വാഹനം റോഡിൽതന്നെ മാറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അനിൽകുമാറിനെ ഉടൻ തന്നെ കോതമംഗലത്തെ സ്വകര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. ഭാര്യ: നിഷ. മക്കൾ: അനിഷ്‌ക, അനാമിക, മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവർ മക്കളാണ്.