തൊടുപുഴ: തൊടുപുഴ കേന്ദ്രമായി പുതിയതായി രൂപീകരിച്ച ഹോപ്പ്‌വെൽ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തൊടുപുഴ മഹാറാണി വെഡ്ഡിംഗ് കളക്ഷനുമായി സഹകരിച്ച് സമൂഹ വിവാഹം സംഘടിപ്പിക്കുന്നു. നിർദ്ധനരും നിരാലംബരുമായ അഞ്ച് ജോഡി യുവതി യുവാക്കളുടെ വിവാഹമാണ് നടത്തുന്നത്. താത്പര്യമുള്ള രക്ഷിതാക്കളിൽ നിന്നുള്ള അപേക്ഷകൾ 20 ന് മുമ്പായി മഹാറാണി വെഡ്ഡിംഗ് കളക്ഷനിൽ നൽകണം.