തൊടുപുഴ : പാരമ്പര്യ വൈദ്യ സംഘടനാ യോഗം തൊടുപുഴയിൽ നടന്നു. പ്രസിഡന്റ് കെ.സി ജോൺ വൈദ്യൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോസ് ആഗസ്തി വൈദ്യർ (പ്രസിഡന്റ്)​,​ കുര്യൻ വൈദ്യർ (സെക്രട്ടറി)​,​ തോമസ് വൈദ്യർ (ട്രഷറർ)​സംസ്ഥാന കമ്മിറ്റിയിലേക്ക് ഉണ്ണി വൈദ്യർ,​ ജെയിംസ് വൈദ്യർ എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തിൽ ദേശീയ കോ- ഓർഡിനേറ്റർ ശിവാനന്ദൻ വൈദ്യർ,​ സംസ്ഥാന സെക്രട്ടറി മഹേന്ദ്രൻ വൈദ്യർ,​ സോണൽ പ്രസിഡന്റ് കെ.പി ഗണേശ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.