car

തൊടുപുഴ: ദമ്പതികൾ സഞ്ചരിച്ച കാർ തൊടുപുഴ ആറ്റിലേക്ക് തലകീഴായി മറിഞ്ഞു. സംഭവത്തിൽ കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 6 നാണ് സംഭവം. തൊടുപുഴ ഗാന്ധി സ്‌ക്വയറിന് സമീപത്തുള്ള സ്ഥാപനത്തിലേക്ക് വരുകയായിരുന്നു കാർ യാത്രികർ. വീട്ടമ്മയാണ് കാർ ഓടിച്ചിരുന്നത്. വളവിൽ വാഹനം തിരിച്ചപ്പോൾ നിയന്ത്രംവിട്ട് ആറ്റിലേക്ക് മറിയുകയായിരുന്നു. തൊടുപുഴ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് ഇരുവരെയും രക്ഷപെടുത്തിയത്. രണ്ട് പേർക്കും കാര്യമായ പരിക്കില്ല. കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് കരക്ക് കയറ്റി.