തൊടുപുഴ നഗരസഭയിൽ നിന്ന് വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് ലൈസൻസ് എടുത്തിട്ടുള്ള എല്ലാ സ്ഥാപനങ്ങളും ലൈസൻസ് ഫെബ്രുവരി മാസത്തിൽ പുതുക്കണംഫെബ്രുവരി മാസത്തിൽ ലൈസൻസ് പുതുക്കാതിരുന്നാൽ തുടർന്നുള്ള മാസങ്ങളിൽ ലൈസൻസ് ഫീസിന് ആനുപാതികമായ ലേറ്റ് ഫീസ് ഈടാക്കുന്നതും, 2020 ഏപ്രിൽ മുതൽ നിശ്ചിത ഫൈൻ ഈടാകുന്നതുമാണ്. കെട്ടിട നികുതി അടച്ചരസീത്,തൊഴിൽ നികുതി അടച്ച രസീത് എന്നിവ അനുബന്ധ രേഖകൾ ആയി ചേർത്ത് അപേക്ഷകന് സ്വന്തമായോ, അക്ഷയകേന്ദ്രം മുഖേനയോ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അറിയിപ്പ് ലഭിച്ചതിന് ശേഷം നഗരസഭയിൽ നേരിട്ടോ, ഓൺലൈൻ ആയോ ഫീസ് അടയ്ക്കാവുന്നതാണ്.