തൊടുപുഴ : എൻ.ജി.ഒ. അസോസിയേഷന്റെനേത്യത്വത്തിൽ ജീവനക്കാർ ജില്ലയിലെ റവന്യൂ ഓഫീസുകളിൽ കരിദിനാചരണം നടത്തി.റവന്യൂ വകുപ്പിലെ വില്ലേജ് ഓഫിസർമാർക്ക് പത്താം ശമ്പള കമ്മിഷൻ ശുപാർശ ചെയ്ത ശമ്പള സ്‌കെയിൽ നിഷേധിക്കുന്ന സർക്കാർ നടപടി തിരുത്തുക , വില്ലേജ് ഫീൽഡ് അസിസന്റ്മാരുടേയും ഓഫീസ് അറ്റൻഡന്റ്ര് മാരുടേയും സ്ഥാനക്കയറ്റ അനുപാതം വർദ്ധിപ്പിക്കുക , ഡെപ്യൂട്ടി തഹസിൽദാർമാരുടെ രണ്ടാം വാർഷിക ഇൻക്രിമെന്റ് നിഷേധിക്കുന്ന ഉത്തരവ് പുനപരിശോധിക്കുക , റവന്യൂ ഓഫിസുകളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്‌ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കരിദിനാചരണം.പീരുമേട് നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന സെക്രട്ടറി എം. ഉദയസൂര്യനും ദേവികുളത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി വിനോദും, കട്ടപ്പനയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എം. ഫ്രാൻസിസും നെടുങ്കണ്ടത്ത് ജില്ലാ പ്രസിഡന്റ് ഷാജിദേവസ്യായും തൊടുപുഴയിൽ ജില്ലാ സെക്രട്ടറി രാജേഷ്‌ബേബിയും ഇടുക്കിയിൽ സംസ്ഥാന കമ്മിറ്റി അംഗം സാജു മാത്യുവും ഉദ്ഘാടനം നിർവ്വഹിച്ചു, സി.എം രാധാകൃഷ്ണൻ, ഷിഹാബ് പരീത്, ബിജുതോമസ്,ഡോളിക്കുട്ടി ജോസഫ്, സി.എസ്.ഷെമീർ, പി.കെ. യൂനിസ്, കെ.സി. ബിനോയി,എം.എ ആന്റണി, പി.കെ. ഹരിദാസ്, ലില്ലി മാത്യു,പി.ജെ.റോയി, ഷിബു വി.കെ, ഗിരീഷ് പി.ആർ,പീറ്റർ.കെ.എബ്രഹാം, ദീപു പി.യു , ഷിഹാബ്, ഷാജി ഹമീദ്, ബിനീഷ് തോമസ്,അലക്സാണ്ടർജോസഫ്, രാജേഷ്‌ഗോപാൽ,ജോയിസ് ആന്റണി, അനീഷ് കുമാർ, രാജൻഎന്നിവർനേതൃത്വം നൽകി.