കുമളി: ശ്രീദുർഗ്ഗാ ഗണപതിഭദ്രകാളി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞവും ഉത്സവവും 27 മുതൽ നടത്തും. മാർച്ച് 9 വരെ നീണ്ടു നിൽക്കുന്ന ഉത്സവദിവസങ്ങളിൽ പ്രത്യേക പൂജകളും എല്ലാ ദിവസവും അന്നദാനവും നൽകും. പൊങ്കാല, മഹാപ്രസാദമൂട്ട്, ഓട്ടംതുള്ളൽ, ഭക്തിഗാനമേള, തിരു എഴുന്നള്ളത്ത് നടത്തപ്പെടും . 27 ന് രാവിലെ 7 ന് തേക്കടി ദേവിക്ഷേത്രം, മന്നാക്കുടി ശിവക്ഷേത്രം, പളിയക്കുടി മാരിയമ്മൻ ക്ഷേത്രം, വിശ്വനാഥപുരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം, വിശ്വനാഥപുരം ശ്രീ കാളിയമ്മൻ ദേവി ക്ഷേത്രം, ശ്രീ മുരുകദേവസ്ഥാനം അമരാവതി, നൂലാംപാറ ശ്രീ മഹാദേവ എന്നീ ക്ഷേത്രങ്ങളിലേക്ക് വിളംബര ഘോഷയാത്ര നടത്തും.
വൈകിട്ട് 5ന് പൂർണ്ണ കുഭം നൽകി സ്വീകരിക്കൽ 6 ന് ചെമ്പൻകുളം ഗോപി വൈദ്യർ ഭദ്രദീപം തെളിയിക്കും. തുടർന്ന് യജ്ഞാചാര്യൻ ശബരിനാഥ്, ദേവ പ്രീയവടശ്ശേരിക്കര ഭഗവത മാഹാത്മ്യപ്രഭാഷണം നടത്തും. 28 മുതൽ മാർച്ച് 5 വരെ രാവിലെ 7 ന് ഭാഗവത പാരായണം വരാഹാവതാരം, നരസിംഹാവതാരം ശ്രീ കൃഷ്ണാവതാരം, ഗോവിന്ദ പട്ടാഭിഷേകം, രുഗ്മണി സ്വയംവരം, കുചേല ഗതി, സ്വധാമാ പ്രാപ്തി എന്നിവ നടത്തപ്പെടും. മാർച്ച് 6 ന് രാവിലെ 6 മണിക്ക് പൊങ്കാല 11 ന് മഹാപ്രസാദമൂട്ട്. രാത്രി 7.30 ന് അയ്യപ്പചരിതം ഓട്ടൻതുള്ളൽ . 7 ന് വിശേഷാൽ പൂജകൾ വൈകിട്ട് 8 മണിക്ക് ഭക്തിഗാനസുധ . മാർച്ച് 8 ന് പടിഞ്ഞാറേ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 8 മണിക്ക് ഗാനമേള. മാർച്ച് 9മ്പടിഞ്ഞാറേ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ രാത്രി 7 ന് ആകാശവിസ്മയം' തുടർന്ന് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും തിരുഏഴുന്നള്ളത്ത് ആരംഭിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് പി.രവീന്ദ്രൻ നായർ, സെക്രട്ടറി ഇ.എൻ.കേശവൻ എന്നിവർ എന്നിവർ അറിയിച്ചു.