വെള്ളത്തൂവൽ : പൂത്തലനിരപ്പ് ശിരിശൃംഗ മുനിയറ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം 21 ന് നടക്കും. രാവിലെ 530 ന് മലർ നിവേദ്യം തുടർന്ന് വിഘ്‌നേശ്വര ഹോമം 6 ന് ഗണപതി ഹോമം 6.15ന് മൃത്യുഞ്ജയഹോമം, ഐക്യമത്യസുക്ത ഹോമം, ഭാഗ്യസൂക്ത ഹോമം, ഗായത്രി ഹോമം, തിലഹവനം, 8.30 ന് നേദ്യം ,പ്രസന്ന പൂജ.10 ന് ഉച്ചപൂജ, 5.30ന് ചെട്ടിയാർപടിയിൽ നിന്നും താലപ്പൊലി ഘോഷയാത്ര, രാത്രി 8 മണി മുതൽ ന്യത്തസന്ധ്യ, 9.30 മുതൽ കോമഡി ഉത്സവം ഫെയിം സൂരജ് കെ ബാലൻ നയിക്കുന്ന കരോക്കേ ഗാനമേള