തൊടുപുഴ : റെഡ്‌ക്രോസ് സൊസൈറ്റി ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ രക്തദാനം, ശുചീകരണം, മെഡിക്കൽ ക്യാമ്പ്, പ്രഥമ ശുശ്രൂഷാ പരിശീലനം എന്നിവ നടത്തും. ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിക്കാൻ തീരുമാനിച്ചു. റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ യോഗം ചെയർമാൻ ടി.എസ്. ബേബി ചെയ്തു .ജില്ലാ സെക്രട്ടറി എം.ഡി. അർജുനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് ചെയർമാൻ മനോജ് കോക്കാട്ട്, ജില്ലാ ഭാരവാഹികളായ പി.എസ്. സെബാസ്റ്റ്യൻ, എസ്. സുമതിക്കുട്ടി, ജെ.ആർ.സി. ജില്ലാ കോർഡിനേറ്റർ ജോർജ് ജേക്കബ്, പി.എസ്. ഫോഗീന്ദ്രൻ, സെബാസ്റ്റ്യൻ വർക്കി തുടങ്ങിയവർ സംസാരിച്ചു.