മുട്ടം: ഗവ. പോളി ടെക്നിക്ക് കോളേജ് ക്യാമ്പസിനകത്തും മലങ്കര ഹില്ലി അക്വാ കുപ്പി വെള്ള ഫാക്ടറിക്ക് സമീപം കനാൽ ഭാഗത്തുമാണ് തീ പിടിച്ചത്. പോളി കാമ്പസിൽ ഇന്നലെ വൈകിട്ട് 4 നും കുപ്പി വെള്ള ഫാക്ടറിക്ക് സമീപം ഇന്നലെ 3 15 നുമാണ് തീ പിടുത്തം ഉണ്ടായത്. ഉപയോഗത്തിന് ശേഷം ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയിൽ നിന്നാകാം രണ്ടിടത്തും തീ പടർന്നതെന്ന് കരുതുന്നു. കുപ്പി വെള്ള ഫാക്ടറിക്ക് സമീപം കനാൽ ഭാഗത്ത്‌ പിടിച്ച തീ ഫാക്ടറിയുടെ അടുത്തേക്ക് പടരുന്നത് കണ്ട് ഫാക്ടറി മാനേജരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ഫാക്ടറിയിൽ സജ്ജമാക്കിയിരുന്ന ഓക്സിജൻ ഉപയോഗിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും തീ കൂടുതൽ പ്രദേശത്തേക്ക് വ്യാപിച്ചു. ഉടൻ തൊടുപുഴ അഗ്നി ശമന യൂണീറ്റിനെ അറിയിച്ചതിനെ തുടർന്ന് അവർ എത്തിയാണ് തീ പൂർണ്ണമായും ഇല്ലാതാക്കിയത്. പോളി കാമ്പസിൽ തൊടുപുഴയിൽ നിന്നുള്ള മറ്റൊരു അഗ്നി ശമന യൂണീറ്റ് എത്തിയാണ് തീ അണച്ചത്.