തൊടുപുഴ : കേന്ദ്ര ബഡ്ജറ്റിലെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽ. ഡി. എഫ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെനേതൃത്വത്തിൽകേന്ദ്ര സർക്കാർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.തൊടുപുഴ ഇൻകം ടാക്സ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. മാർച്ച് സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ സലിം കുമാർ ഉദ്ഘാടനം ചെയ്തു. സിപി എം ജില്ലാ സെക്രട്ടറിയറ്റ് മെമ്പർ വി വി മത്തായി അദ്ധ്യക്ഷത വഹിച്ചയോഗത്തിൽകോൺഗ്രസ് എസ് നിയോജക മണ്ഡലം സെക്രട്ടറി കെ കെ ഭാസ്‌കരൻ സ്വാഗതവും, ഐഎൻഎൽ ജില്ലാ വൈസ് പ്രസിഡന്റ് കെ എം ജബ്ബാർ നന്ദിയും പറഞ്ഞു.എൽഡിഎഫ്‌നേതാക്കമാരായ കെ പിമേരി,ജോർജ് അഗസ്റ്റിൻ, എം.എജോസഫ്, കെ.എ ശശികുമാർ,പോൾസൺ മാത്യു,സി ജയകൃഷ്ണൻ,ജോൺതോട്ടം,മുഹമ്മദ് ഫൈസൽ,കെ ആർഗോപാലൻ,കെ എൽജോസഫ്,എൻ സദാനന്ദൻ,ടി കെ ശിവൻ നായർ,ഡോ സി ടി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു