മറയൂർ: മറയൂരിലെ സ്‌കൂൾ പരിസരങ്ങളിൽ കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ. മറയൂർ പട്ടിക്കാട് സ്വദേശി വിഘ്‌നേഷ് (24) ആണ്പിടിയിലായത്. ഇയാളോടൊപ്പം കഞ്ചാവ് വിൽപനയിൽ സഹായിച്ചിരുന്ന മറയൂർ മേലാടി സ്വദേശി മഹാരാജ ഓടിരക്ഷപ്പെടുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് വാങ്ങിപൊതികളിലാക്കി സ്‌കൂൾ പരിസരങ്ങളിൽ വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്. 82 പായ്ക്കറ്റുകളിലായി 498 ഗ്രാം കഞ്ചാവ് ഇവരുടെ കൈയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. ഒരു പൊതി കഞ്ചാവ് 400 രൂപയ്ക്കാണ് ഇവർ വിൽപന നടത്തുന്നത്.
. മറയൂർ എസ് ഐ ജി അജയകുമാർ, അഡീഷണൽ എസ് ഐ വി എം മജീദ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ സ്‌കൂൾ പരിസരത്ത് നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കും