അച്ചൻകവല : ശ്രീഭദ്ര ദുർഗ്ഗാദേവി ക്ഷേത്രത്തിൽ കലശ മഹോത്സവവും ഉതൃട്ടാതി പൊങ്കാലയും 25,​26,​ 27 തിയതികളിൽ നടക്കും. തന്ത്രി മുഖ്യൻ അനിൽ ദിവാകരൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. 23 ന് 201 കുട്ടികൾക്ക് ഉണ്ണിയൂട്ടുംനടക്കും. 25 ന് മഹാഗണപതി ഹോമം,​ പന്തീരടി പൂജ,​ മഹാസർവൈശ്വര്യ പൂജ,​ ദീപാരാധന എന്നിവയും വൈകിട്ട് 7 ന് സാംസ്കാരിക സമ്മേളനം,​ ധർമ്മ പ്രഭാഷണം ശശികുമാര വർമ്മ നിർവഹിക്കും. തുടർന്ന് നാമജപലഹരി.​ 26 ന് ഉതൃട്ടാതി പൊങ്കാല,​ പൂജകൾ,​ വൈകിട്ട് കളമെഴുത്തുംപാട്ടും,​ 8 ന് ഓട്ടൻതുള്ളൻ,​ മോഹിനിയാട്ടം,​ കുട്ടികളുടെ കലാപരിപാടികൾ,​ നാരായണീയ പാരായണം,​ 27 ന് തന്ത്രിമുഖ്യന്റെ കാർമ്മികത്വത്തിൽ കലശപൂജ,​ പുഷ്പാഭിഷേകം,​ വൈകിട്ട് തിരുവാതിര . രാത്രി 9 ന് സംഗീത സദസ്. എല്ലാ ദിവസവും മൂന്ന് നേരവും അന്നദാനം നടക്കും.