തൊടുപുഴ: കേരളപിറവിക്ക് ശേഷം ഇന്നേവരെ ഉണ്ടാവാത്ത പകൽ കൊള്ളയാണ് മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടി പൊലീസിൽ നടമാടുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് പറഞ്ഞു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് പ്രവർത്തകർ ടൗണിൽ പ്രകടനവും നടത്തി. നിയോജകമണ്ഡലം കൺവീനർ ജോൺ നെടിയപാല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ, എം.എസ്. മുഹമ്മദ്, സി.പി. മാത്യു, ഫിലിപ്പ് ചേരിയിൽ, മാർട്ടിൻ മാണി, എൻ.ഐ. ബെന്നി, ജാഫർഖാൻ മുഹമ്മദ്, എ.എം. ദേവസ്യ, ജിയോ മാത്യു, ഷിബിലി സാഹിബ്, അനിൽ (സി.എം.പി ), കണ്ണൻ ദാസ് (ആർ.എസ്.പി) എന്നിവർ പ്രസംഗിച്ചു.